മൃഗശാലയില്‍ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടി; യുവാവിന് ദാരുണാന്ത്യം

Published : Mar 04, 2020, 11:04 PM IST
മൃഗശാലയില്‍ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടി; യുവാവിന് ദാരുണാന്ത്യം

Synopsis

മൃഗശാലയില്‍ കടുവയുടെ കൂട്ടിനുള്ളിലേക്ക് എടുത്തു ചാടിയ യുവാവിനെ കടുവ കടിച്ചുകൊന്നു.

റാഞ്ചി: മൃഗശാലയില്‍ കടുവയുടെ കൂട്ടിനുള്ളിലേക്ക് എടുത്തു ചാടിയ യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വസീം അന്‍സാരി (30) എന്ന യുവാവാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലാണ് സംഭവം. 

ബുധനാഴ്ച രാവിലെയാണ് വസീം മൃഗശാലയിലെത്തിയത്. കടുവയുടെ കൂടിന് അടുത്തെത്തിയ വസീം കൂടിനോട് ചേര്‍ന്നുള്ള മരത്തില്‍ കയറി കൂട്ടിലേക്ക് ചാടി. കൂട്ടിലെത്തിയ യുവാവിനെ കടുവ ആക്രമിക്കുകയായിരുന്നു. 

നിലവിളി കേട്ട് ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും വസീമിനെ രക്ഷിക്കാനായില്ല. വസീമിന്‍റെ കഴുത്തില്‍ നിന്ന് കടുവയുടെ നഖവും പല്ലും പോസ്റ്റ്‍മോര്‍ട്ടത്തിനിടെ കണ്ടെത്തി. മൂന്നുമാസത്തിന് മുമ്പ് വിവാഹിതനായ ഇയാള്‍ വിവാഹമോചനം നേടിയിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം.  

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു