പരസ്പരം സംശയം, വഴക്കിനിടെ ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥയെ തലയ്ക്കടിച്ചു കൊന്നു

Published : Nov 12, 2025, 10:06 PM IST
 husband kills wife in hyderabad

Synopsis

ഹൈദരാബാദിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ്: ബാങ്ക് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ബ്രഹ്‌മയ്യയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് ബ്രഹ്മയ്യ. ഭാര്യ കൃഷ്ണവേണി ഡിസിസിബി ബാങ്കിലെ അസിസ്റ്റന്‍റ് മാനേജരാണ്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ ഇതു സംബന്ധിച്ച് തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരവും രണ്ട് പേരും വഴക്കിട്ടു. പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് സ്കൂൾ വിദ്യാർത്ഥികളായ മകനും മകളുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരമിക്കാൻ മാസങ്ങൾ മാത്രം, യുവതിയുമായുള്ള അശ്ലീല വീഡിയോ കുരുക്കായി, ഡിജിപി വളർത്ത് മകൾ സ്വർണ്ണം കടത്തിയ കേസിലും നോട്ടപ്പുള്ളി
'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്