
ബെംഗളൂരു: ബെംഗളൂരുവിലെ ജാലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണിൽ ഒഴിഞ്ഞ ഭാഗത്ത് ഒരാൾ കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ വൈറൽ. തൂണിൻ്റെ ഇടുങ്ങിയ അറ പോലുള്ള ഇടത്താണ് ഒരാൾ ഉറങ്ങുന്നത്. ഇതോടെ കണ്ടവരെല്ലാം, അസാധാരണമായ ഈ കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടി, പലരും ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്തു.
ഫ്ലൈഓവർ തൂണിൻ്റെ ഉള്ളിൽ ഇത്രയും ഇടുങ്ങിയതും അപകടകരവുമായ സ്ഥലത്ത് ഒരാൾ എങ്ങനെ കയറിപ്പറ്റി എന്നതിനെക്കുറിച്ച് ആളുകൾ അത്ഭുതം പ്രകടിപ്പിച്ചു. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ഫ്ലൈഓവർ തൂണിൽ ഒരാൾ കിടന്നുറങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ജാലഹള്ളി ക്രോസിൽ നിന്നുള്ളതാണ്. പുറത്ത് നടക്കുന്ന ബഹളത്തെക്കുറിച്ച് ഒന്നും ബോധവാനല്ലാതെ, ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന മട്ടിൽ, ഇയാൾ കുറച്ചധികം സമയം അവിടെ വിശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് അധികൃതരെ വിവരമറിയിച്ചു. സുരക്ഷിതമല്ലാത്ത ഒരിടത്ത് ഒരാൾ എങ്ങനെ അകത്തുകയറി എന്നതിനെക്കുറിച്ചും, നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചുമുള്ള ചർച്ചകളാണ് ഈ സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു സിറ്റി പൊലീസ് 'എക്സി'ലെ പോസ്റ്റിനോട് പ്രതികരിക്കുകയും വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സിവിക് അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പങ്കുവെച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam