'ഇങ്ങനെയൊന്നും പറ്റിയ്ക്കരുത്...'; ഐഎഎസ് പരീക്ഷ ജയിച്ചെന്ന് കള്ളം പറഞ്ഞ് വനിതാ പൊലീസുകാരിയെ മിന്നുകെട്ടി

Published : Feb 09, 2024, 09:56 AM IST
'ഇങ്ങനെയൊന്നും പറ്റിയ്ക്കരുത്...'; ഐഎഎസ് പരീക്ഷ ജയിച്ചെന്ന് കള്ളം പറഞ്ഞ് വനിതാ പൊലീസുകാരിയെ മിന്നുകെട്ടി

Synopsis

ഭാര്യ സത്യം മനസ്സിലാക്കിയപ്പോൾ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. വ്യാജരേഖകൾ ചമച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്.

ലഖ്‌നൗ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസ്. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി വഞ്ചനയ്ക്കും പീഡനത്തിനും എഫ്ഐആർ ഫയൽ ചെയ്തു. 22 കാരനായ വിജയ് സിംഗ് എന്നയാൾക്കെതിരെയാണ് പരാതി. യുപിഎസ്‌സി സിവിൽ സർവീസ് 2023 മെയിൻ പാസായെന്നും അഭിമുഖത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് വനിതാ കോൺസ്റ്റബിളിനെ വിവാഹം കഴിച്ചത്.

ഭാര്യ സത്യം മനസ്സിലാക്കിയപ്പോൾ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. വ്യാജരേഖകൾ ചമച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. 2023ലാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. ഇയാൾക്കെതിരെ മദേഗഞ്ച് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. വിജയ് സിം​ഗിനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആക്രമണം, ക്രൂരത, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിസിപി ത്യാഗി പറഞ്ഞു.

മരിച്ചിട്ട് 19 ദിവസം, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുപോലുമില്ല, കൊല്ലത്തെ അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തിൽ വിമർശനം

ഇയാൾക്കെതിരെ ജന്മനാടായ ഗോണ്ടയിൽ മുമ്പ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ​ഗോണ്ട പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മാദേ​ഗഞ്ച് പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ