
ദില്ലി: വളരെ വിചിത്രമായ സംഭവത്തിനാണ് എയർ ഏഷ്യാ വിമാനത്തിലെ യാത്രക്കാർ കഴിഞ്ഞ ദിവസം സാക്ഷികളായത്. യാത്രക്കാരിലൊരാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നവാകുകയും ജീവനക്കാരിലൊരാളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. എയർ ഏഷ്യയുടെ ഐ5-722 ബെംഗളുരു വിമാനത്തിലാണ് സംബവം നടന്നത്.
അക്രമാസക്തനായ യാത്രക്കാരൻ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരിൽ ജീവനക്കാരിലൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നീട് ജീവനക്കാരിലൊരാളോട് മോശമായി പെരുമാറുകയും വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി നഗ്നനാവുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു.
ഏപ്രിൽ ആറിന് ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്നു വിമാനം. ജീവനക്കാർ സംഭവം ദില്ലി എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും അടിയന്തിര ലാന്റിംഗ് നടത്തുകയുമായിരുന്നു.
ദില്ലി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ സംഭവം ദില്ലി പൊലീസിൽ റിപ്പോർട്ട് ചെയ്തതായി എയർ ഏഷ്യാ അധികൃതർ അറിയിച്ചു. ദില്ലി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഇയാളുടെ പേരുകൂടി ഉൾപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam