കാശി വിശ്വനാഥ ക്ഷേത്രം - ​ഗ്യാൻവ്യാപി പള്ളി തർക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി

By Web TeamFirst Published Apr 8, 2021, 8:35 PM IST
Highlights

പരാതിക്കെതിരെ ​ഗ്യാൻവ്യാപി പള്ളി അധികൃതർ രം​ഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു...

ദില്ലി:  കാശി വിശ്വനാഥ ക്ഷേത്രം - ​ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകി വാരണസി ജില്ലാ കോടതി. അഭിഭാഷകൻ വി എസ് റസ്തോ​ഗി നൽകിയ പരാതിയിലാണ് പരിശോധനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് വിക്രമാദിത്യൻ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മു​ഗൾ ഭരണകാലത്ത് 1664 ൽ ഔറം​ഗസേബ് പിടിച്ചെടുക്കുകയും ​ഗ്യാൻവ്യാപി പള്ളി പണിയുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 

പരാതിക്കെതിരെ ​ഗ്യാൻവ്യാപി പള്ളി അധികൃതർ രം​ഗത്തെത്തിയിരുന്നുവെങ്കിലും കോടതി സർവ്വേക്ക് അനുമതി നൽകുകയായിരുന്നു. സർവ്വേയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സർക്കാരാണ്. വാരണസിയിൽ കാശി വിശ്വനാഥ ക്ഷേത്രം പുനർനിർമ്മിക്കുന്നതും സർക്കാർ രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് സംഭവത്തോട് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. തുടർന്ന് ശ്രീലങ്കയിലെ അശേക് വാതികയുമായി രാം സേതു ബന്ധിപ്പിക്കണമന്നും അദ്ദേഹം പറഞ്ഞു. ആർക്കിയോളജിക്കൽ സർവ്വേക്കായി അഞ്ചം​ഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോ​ഗിച്ചായിരിക്കും സർവ്വെ നടത്തുക. 

click me!