പെട്രോൾ വില 100 തൊട്ടു, പമ്പിൽ ക്രിക്കറ്റ് ബാറ്റുമായി സെഞ്ച്വറി ആഘോഷിച്ച് പ്രതിഷേധം

Web Desk   | Asianet News
Published : Feb 16, 2021, 03:30 PM ISTUpdated : Feb 16, 2021, 03:34 PM IST
പെട്രോൾ വില 100 തൊട്ടു, പമ്പിൽ ക്രിക്കറ്റ് ബാറ്റുമായി സെഞ്ച്വറി ആഘോഷിച്ച് പ്രതിഷേധം

Synopsis

ക്രിക്കറ്റിൽ സെ‍ഞ്ച്വറി തികയ്ക്കുന്ന ബാറ്റ്സ്മാന് സമാനമായി ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ബാറ്റും ഉയർത്തി ഇയാൾ പെട്രോൾ പമ്പിന് മുമ്പിൽ നിൽക്കുന്ന ചിത്രം...

ഭോപ്പാൽ: പെട്രോൾ വില ലിറ്ററിന് നൂറ് തൊട്ടതോടെ പ്രതിഷേധവും ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് ജനം. ശനിയാഴ്ചയാണ് ആദ്യമായി ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 100 ആയത്. 

ബാറ്റും ഹെൽമറ്റുമായി പെട്രോൾ പമ്പിലെത്തിയാണ് ഭോപ്പാൽ സ്വദേശി പ്രതിഷേധിച്ചത്. ക്രിക്കറ്റിൽ സെ‍ഞ്ച്വറി തികയ്ക്കുന്ന ബാറ്റ്സ്മാന് സമാനമായി ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ബാറ്റും ഉയർത്തി ഇയാൾ പെട്രോൾ പമ്പിന് മുമ്പിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിൽ പെട്രോൾ വില സെഞ്ച്വറി തികച്ചിരിക്കുന്നു.  ഒരു വർഷത്തിലേറെയായി വിരാട് കോഹ്ലി സെഞ്ച്വറി തികയ്ക്കാനാണ് ആരാധകർ കാത്തിരിക്കുന്നത്. നോക്കൂ ആരാണ് ഒന്നാമതെത്തിയതെന്ന് - പ്രതിഷേധ ട്വീറ്റുകളിൽ ഒന്ന് ഇങ്ങനെയാണ്. 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'