ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്; നല്‍കാനുള്ളത് 23.46 ലക്ഷം രൂപ

Published : Jan 17, 2023, 01:00 PM IST
ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്; നല്‍കാനുള്ളത് 23.46 ലക്ഷം രൂപ

Synopsis

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്.

ദില്ലി: ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെയാണ് മഹമ്മദ് ഷെരീഫ് എന്നയാള്‍ ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്. യുഎഇ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താനായില്ലെന്ന് ദില്ലി പൊലീസ് വിശദമാക്കുന്നത്. 

നേരത്തെ ആഡംബര ഹോട്ടലകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുങ്ങുന്നത് പതിവാക്കിയ തൂത്തുക്കുടി സ്വദേശിയെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്ടോപ്പുമായി മുങ്ങിയ വിന്‍സെന്‍റ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വ്യാജ രേഖകള്‍ നല്‍കി ആഡംബര ഹോട്ടലുകളില്‍ ഏറ്റവും മുന്തിയ മുറിയും ഭക്ഷണവും തരപ്പെടുത്തിയ ശേഷം ബില്ല് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ നല്‍കാമെന്ന് വിശദമാക്കിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പല സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ