
കൊവിഡുമായുള്ള പോരാട്ടത്തില്‍ നിരവധി തവണയാണ് വിശ്വാസ് സാഹ്നി മരണവുമായി അഭിമുഖം വന്നത്. എങ്കിലും കൊവിഡിന് കീഴടങ്ങാന്‍ സാഹ്നിക്കോ സാഹ്നിയെ ചികിത്സിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകരോ തയ്യാറായില്ല. 130 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് വിശ്വാസ് സാഹ്നി ഇന്നലെയാണ് ആശുപത്രി വിട്ടത്. മീററ്റിലെ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന രോഗികളില്‍ പലരും മരണത്തിന് കീഴടങ്ങുന്നതിന് സാഹ്നി സാക്ഷിയായിരുന്നു.
തുടര്‍ച്ചയായി ഓക്സിജന്‍ അടക്കമുള്ളവയും മാസ്കും ഉപയോഗിച്ചതിന്‍റെ പാടുകള്‍ മുഖത്ത് അവശേഷിക്കുന്നുണ്ടെങ്കിലും കൊവിഡിനെതിരായ പോരാട്ടം പൂര്‍ത്തിയാക്കിയ സന്തോഷം സാഹ്നി മറച്ചുവയ്ക്കുന്നില്ല. ഏപ്രില്‍ 28 ന് കൊവിഡ് പോസിറ്റീവായ സാഹ്നി ആദ്യം ആശുപത്രിയില്‍ എത്തിയിരുന്നില്ല. ആരോഗ്യ നില വഷളായതിന് പിന്നാലെയാണ് സാഹ്നി ആശുപത്രിയിലെത്തുന്നത്.
ഒരുമാസത്തിലധികം സാഹ്നി വെന്‍റിലേറ്ററില്‍ കഴിഞ്ഞു. ആശുപത്രി വിട്ടെങ്കിലും കുറച്ചുദിവസങ്ങള്‍ ഓക്സിജന്‍ സഹായം സാഹ്നിക്ക് വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. വീട്ടില്‍ തിരികെയെത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സാഹ്നിയും പ്രതികരിക്കുന്നു. പലതവണ മരിച്ചുപോയെന്ന് ഉറപ്പിച്ചതായിരുന്നുവെന്നും ആശുപത്രി അനുഭവത്തേക്കുറിച്ച് സാഹ്നി പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam