ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു: മുൻസര്‍ക്കാരിലെ എല്ലാ മന്ത്രിമാരേയും ഒഴിവാക്കി

By Asianet MalayalamFirst Published Sep 16, 2021, 4:38 PM IST
Highlights

പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. 

അഹമ്മദാബാദ്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരിൽ ഒഴിവാക്കിയിട്ടുണ്ട്. 

പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുന്‍ മന്ത്രിസഭകളില്‍ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ. വൈകിട്ട് 4.30ന് ആദ്യ മന്ത്രിസഭ യോഗം ചേരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!