Latest Videos

സ്വാധീനശേഷിയുള്ള 100 പേരുടെ പട്ടികയില്‍ മോദിയും മമതയും പൂനവാലെയും

By Web TeamFirst Published Sep 16, 2021, 5:16 PM IST
Highlights

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും ഇടം നേടി. 

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും ഇടം നേടി. 

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍,  വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, താലിബാന്‍ സഹസ്ഥാപകനും നിലവിലെ വൈസ് പ്രസിഡന്റുമായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 2021-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക. 

സിഎന്‍എന്നിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയയാണ് ടൈം പട്ടികയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൊഫൈല്‍ തയ്യാറാക്കിയത്.  മമത ബാനര്‍ജി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുള്ള മുഖമായി മാറിയെന്നാണ് പ്രൊഫൈലില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഈ സ്ഥാപനമേധാവിയാണ് അദാര്‍ പുനെവാല.

പട്ടികയില്‍ ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ വിമത രാഷ്ട്രീയപ്രവര്‍ത്തക അലക്സി നവാല്‍നി, സംഗീതജ്ഞയായ ബ്രിട്നി സ്പിയേഴ്സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി.കുല്‍ക്കര്‍ണി, ആപ്പിള്‍ സിഇഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയവരും ഉള്‍പ്പെടുന്നു. 

click me!