എച്ച്ഐവി ബാധിതയെന്ന കാര്യം മറച്ചുവച്ച ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ യുവാവിന്‍റെ പരാതി

Web Desk   | stockphoto
Published : Jan 23, 2020, 08:40 PM ISTUpdated : Jan 23, 2020, 08:43 PM IST
എച്ച്ഐവി ബാധിതയെന്ന കാര്യം മറച്ചുവച്ച ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ യുവാവിന്‍റെ പരാതി

Synopsis

എച്ച്ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ചെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കി യുവാവ്. 

ബെംഗളൂരു: എച്ച്ഐവി ബാധിതയെന്ന കാര്യം മറച്ചുവച്ച് വിവാഹം കഴിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമെതിരെ യുവാവിന്‍റെ പരാതി.  ബെംഗളൂരു ചാമരാജ്പേട്ട് സ്വദേശിയായ 38കാരനാണ് പരാതി നൽകിയത്. യുവതി  വിവാഹത്തിനു മുൻപ് തന്നെ എച്ച് ഐവി ബാധിതയായിരുന്നെന്നും ഇക്കാര്യം കുടുംബാംഗങ്ങളുൾപ്പെടെയുള്ളവർ മറച്ചുവെച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

അടുത്തിടെ പനിയും ജലദോഷവും വന്നതിനെ തുടർന്ന് യുവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവ് ആണെന്നറിഞ്ഞതെന്നും വീണ്ടും മറ്റൊരു ലാബിൽ പരിശോധന നടത്തിയെങ്കിലും അവിടെയും അതേ ഫലമാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു. 2018 ലാണ് ഇരുവരും വിവാഹിതരായത്. യുവാവിന്റെ പരാതിയിൽ ചാമരാജ്പേട്ട് പൊലീസ് കേസെടുത്തു.

Read More: പൂർണ്ണഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കോമയിലായ യുവതി സിസേറിയനു ശേഷം മരിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവര്‍ഷത്തില്‍ ബിജെപിയില്‍ തലമുറമാറ്റം, നിതിൻ നബീൻ ജനുവരിയിൽ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റേടുക്കും
അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്