terrorist attack | ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം, ഒരാൾ കൊല്ലപ്പെട്ടു

By Web TeamFirst Published Nov 8, 2021, 10:39 PM IST
Highlights

ശ്രീനഗറിലെ ബോഹ്‌റി കടാൽ മേഖലയിലായിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. 

ശ്രിനഗർ:  ജമ്മുകശ്മീരിൽ ( jammu kashmir) വീണ്ടും ഭീകരാക്രമണം ( terrorist attack). നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്‌റി കടാൽ മേഖലയിലായിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ  ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം. ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി.  

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം, രണ്ട് സൈനികർക്ക് വീരമൃത്യു

ബാരാമുള്ളയില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ഗുജറാത്ത് തീരത്തെ വെടിവെപ്പ്; പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അതിനിടെ ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെയുണ്ടായ പാക്ക് വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് നിഗമനം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ഓഖയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. 

 

 

click me!