സംസാരിക്കരുതെന്ന് വിലക്കിയ വനിതാ സുഹൃത്തിനോട് സംസാരിച്ചു, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരൻ

Published : Jul 26, 2025, 03:53 PM IST
Knife attack in China

Synopsis

വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പൊലീസിനോട് വിശദമാക്കിയത്

ദില്ലി: സംസാരിക്കരുതെന്ന് ഉറ്റ സുഹൃത്ത് ആവശ്യപ്പെട്ട യുവതിയോട് സംസാരിച്ചു. പിന്നാലെ കൂട്ടുകാരനെ കഴുത്തറുത്ത് 20കാരൻ. ദില്ലി പാണ്ഡവ് നഗർ സ്വദേശിയായ ആകാശ് ശർമ എന്ന 20കാരനെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഐസ്ക്രീം കച്ചവടക്കാരനായ ഇയാൾ ബികോം ബിരുദധാരിയാണ്. വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പൊലീസിനോട് വിശദമാക്കിയത്.

ജൂലൈ 17നാണ് സംഭവത്തിന് ആസ്പദമായ അക്രമം നടന്നത്. ഹർഷ് ഭാരതി എന്ന യുവാവിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഹ‍‍ർഷ് ഭാരതിയും ആകാശ് ശർമയും ഏറെക്കാലമായി ഉറ്റ സുഹൃത്തുക്കളാണ്. എന്നാൽ ഹർഷ് അടുത്ത കാലത്തായി ആകാശിന്റെ വനിതാ സുഹൃത്തുമായി അടുക്കുന്നത് ആകാശ് വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെ വനിതാ സുഹൃത്തുമായി ഹർഷ് സംസാരിച്ചതാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചത്. കൊലപാതക ശ്രമത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് പൊലീസ് ആകാശിനെതിരെ കേസ് എടുത്തിരിക്കുന്നത്.

വനിതാ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന ഹ‍‍ർഷിന്റെ സമീപത്തേക്ക് എത്തിയ ആകാശ്, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഹർഷിന് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ആകാശിനായി ദിവസങ്ങളോളമാണ് ദില്ലി പൊലീസ് നടത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ആകാശിനേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം