നവജാതശിശുവിനെ വിറ്റ സംഭവം; മഹാരാഷ്ട്രയിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

Published : Mar 09, 2019, 10:37 AM IST
നവജാതശിശുവിനെ വിറ്റ സംഭവം; മഹാരാഷ്ട്രയിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു

Synopsis

ഇയാൾക്ക് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് പൂനെയിലുള്ള ​ദമ്പതികൾക്ക് വിറ്റത്. ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ പെൺകുട്ടിയുമായിട്ടാണ് ഇയാൾക്ക് ബന്ധമുണ്ടായിരുന്നത്. 

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയില്‍ നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ജുവനൈൽ ആക്റ്റ് പ്രകാരമാണ് നാൽപത് വയസ്സുകാരനായ രാജേഷ് ചാരസ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് പൂനെയിലുള്ള ​ദമ്പതികൾക്ക് വിറ്റത്. ഇരുപത്തിമൂന്ന് വയസ്സുള്ള വിവാഹമോചിതയായ പെൺകുട്ടിയുമായിട്ടാണ് ഇയാൾക്ക് ബന്ധമുണ്ടായിരുന്നത്. 

പെൺകുട്ടിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് രാജേഷ് ചൗരസ്യ ശിശുവിനെ വിറ്റതെന്ന് പൊലീസ് പറയുന്നു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഇയാൾ പെൺകുട്ടിയെ നിർ‌ബന്ധിച്ചു. പെൺകുട്ടി ഇതിന് സമ്മതിക്കാതെ വന്നപ്പോഴാണ് കുഞ്ഞിനെ ദമ്പതികൾക്ക് വിൽക്കാൻ തീരുമാനിച്ചത്. മാർച്ച് 8ന് ഇവർ കുഞ്ഞിനെയും കൊണ്ട് മസ്കറ്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം
ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം