പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല, അനുസരണക്കേടിന് ശിക്ഷ മരണം; 55 കാരന്‍ മകളെ കെട്ടിത്തൂക്കി

Published : Mar 06, 2025, 10:23 AM IST
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല, അനുസരണക്കേടിന് ശിക്ഷ മരണം; 55 കാരന്‍ മകളെ കെട്ടിത്തൂക്കി

Synopsis

പെണ്‍കുട്ടിക്ക് യുവാവുമായി ഉണ്ടായിരുന്ന പ്രണയ ബന്ധം മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു.

അമരാവതി: ആഡ്രാ പ്രദേശില്‍ മകളെ കൊലപ്പെടുത്തിയ 55 കാരന്‍ പൊലീസില്‍ കീഴടങ്ങി. ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയത് മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബന്ധം അംഗീകരിക്കാന്‍ മതാപിതാക്കള്‍ തയ്യാറായില്ല. എതിര്‍പ്പ് ശക്തമായപ്പോള്‍ ഭാരതി അമ്മയോട് സംസാരിക്കാതിരിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രാമാഞ്ജനേയുലു മകളെ കൊലപ്പെടുത്തുകയായിരുന്നു. മകളെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് കൊണ്ടുവന്ന് കസപുരം ഗ്രമത്തിലെ വീടിനടുത്തുള്ള മരത്തില്‍ കെട്ടിത്തൂക്കി. മൃതശരീരം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.

രാമാഞ്ജനേയുലുവിന് നാല് പെണ്‍മക്കളായിരുന്നു. ഏറ്റവും ഇളയ മകളാണ് ഭാരതി. നാല് മക്കളില്‍ വിദ്യാഭ്യാസം ലഭിച്ചത് ഭാരതിക്ക് മാത്രമായിരുന്നെന്നും കുടുംബത്തിന് ഭാരതിയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തിരിക്കുകയാണ്.

Read More:ലഹരി കൊടുത്ത് മയക്കി, 4 പേർ ചേര്‍ന്ന് പീഡിപ്പിച്ചു; പൂട്ടിയിട്ട മുറിയില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു