ലഹരി കൊടുത്ത് മയക്കി, 4 പേർ ചേര്‍ന്ന് പീഡിപ്പിച്ചു; പൂട്ടിയിട്ട മുറിയില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു

Published : Mar 06, 2025, 09:20 AM IST
 ലഹരി കൊടുത്ത് മയക്കി, 4 പേർ ചേര്‍ന്ന് പീഡിപ്പിച്ചു; പൂട്ടിയിട്ട മുറിയില്‍ നിന്ന് പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു

Synopsis

തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു.

മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സല്‍മാന്‍, ആരിഫ്, സുബൈര്‍, റാഷിദ്, ആരിഫ് എന്നീ നാലുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂരത കാട്ടിയത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.

ജനുവരി 2 നാണ് ക്രൂരമായ സംഭവം നടന്നത്.  തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടിക്ക് ബലമായി ലഹരി നല്‍കി ബോധം കെടുത്തി. കുട്ടി കയ്യില്‍ പച്ച കുത്തിയിരുന്നു. ഇത് ആസിഡ് ഉപയോഗിച്ച് കരിച്ച് കളഞ്ഞു. ശേഷം ഒരു മുറിയില്‍ അടച്ചിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെയടക്കം കൊന്നു കളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. 

പിന്നീട് പ്രതികള്‍ കുട്ടിയെ ഭോജ്പൂരിലേക്ക് കൊണ്ടുപോവുകയും മറ്റൊരിടത്ത് പൂട്ടിയിടുകയും ചെയ്തു. പെണ്‍കുട്ടി സാഹസികമായി അവിടെ നിന്ന് രക്ഷപ്പെട്ട് ബന്ധുവിന്‍റെ വീട്ടിലെത്തുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Read More:ഫേസ് ബുക്ക് വഴി പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം