വിമാനത്തിനുള്ളില്‍ വച്ച് ബഹളം വച്ച യാത്രികനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി പൊലീസ്

By Web TeamFirst Published Oct 12, 2019, 1:35 PM IST
Highlights

ശുചിമുറിയില്‍ നഗ്നനായി തല കുടുങ്ങിയ രീതിയില്‍ കണ്ടെത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പുറത്തെത്തിച്ചത്...

ഹൈദരാബാദ്: ഗോവയില്‍ നിന്ന് ഹൈദരാബാദ് വഴി ദില്ലിയിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളില്‍ വച്ച് ബഹളമുണ്ടാക്കിയ യാത്രികനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.  ഇന്‍റിഗോ വിമാനത്തിള്ളില്‍ വച്ച് ബഹളമുണ്ടാക്കിയ ഇയാലെ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

വെട്ടെര്‍സ്റ്റെഡ്റ്റ് എന്ന ഇയാള്‍ സ്വീഡന്‍ സ്വദേശിയാണ്. സെന്‍ട്രല്‍ ഇന്‍റസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ് ഇയാളെ പിടികൂടിയത്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു സെഗര്‍.  ശുചിമുറിയില്‍ കയറിയിരുന്ന ഇയാള്‍ വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിട്ടും ഇറങ്ങാന്‍ തയ്യാറായില്ല. 

ശുചിമുറിയില്‍ നഗ്നനായി തല കുടുങ്ങിയ രീതിയില്‍ കണ്ടെത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പുറത്തെത്തിച്ചത്. ലഹരി ഉപയോഗിച്ച നിലയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. 

ആശുപത്രി അധികൃതരോട് സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സെഗര്‍ വസ്ത്രങ്ങള്‍ വലിച്ചഴിക്കാനും അവിടെ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ഇയാളുടെ മാനസികാരോഗ്യ നില ശരിയല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡോക്ടറെ ഭീഷണിപ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. 
 

click me!