കോടതിയിൽ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം , വേദനയിൽ പുളഞ്ഞ് ഓടിയ യുവതി തളര്‍ന്നുവീണത് കോടതിമുറിയിൽ, പ്രതി പിടിയിൽ

By Web TeamFirst Published Mar 23, 2023, 7:49 PM IST
Highlights

കോടതിവളപ്പിൽ യുവതിക്ക് നേരെ ഭര്‍ത്താവിന്രെ ആസിഡ് ആക്രമണം.   യുവതിക്കെതിരെ 2016-ൽ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പരിഗണിക്കാനിരിക്കെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആസിഡ് ആക്രമണം നടന്നത്.

കോയമ്പത്തൂര്‍: കോടതിവളപ്പിൽ യുവതിക്ക് നേരെ ഭര്‍ത്താവിന്രെ ആസിഡ് ആക്രമണം.  യുവതിക്കെതിരെ 2016-ൽ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പരിഗണിക്കാനിരിക്കെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആസിഡ് ആക്രമണം നടന്നത്. ഭർത്താവ് ശിവക്കെതിരെ പൊലീസ് കേസെടുത്തു.

മോഷണ കേസിൽ പ്രതിയായ യുവതി വാദം തുടങ്ങുന്നതിന് മുമ്പ്  കോയമ്പത്തൂർ കോടതിയിൽ ഹാജരായി. എന്നാൽ സാക്ഷി എത്താൻ വൈകിയതോടെ പുറത്ത് ഹാളിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന്  ശിവ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. കുടിവെള്ള കുപ്പിയിലാക്കി ഒളിപ്പിച്ച് ആസിഡ് എത്തിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. 

ആക്രമണത്തിന് പിന്നാലെ ശിവയെ അഭിഭാഷകരും ജനങ്ങളും ചേര്‍ന്ന് പിടികൂടി. കോടതി ഹാളിലെ കാത്തിരിപ്പ് ബെഞ്ചിൽ ഇരിക്കുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്.  ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് കഴുത്തിന് താഴെ മാരകമായ പൊള്ളലേറ്റിട്ടുണ്ട്.  

വേദന കൊണ്ട്  ഉറക്കെ കരഞ്ഞ യുവതി ഓടി  ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാതിലിനു സമീപം വീണു.  വസ്ത്രത്തിന്റെ മുകൾഭാഗം ഭാഗികമായി കത്തിനശിച്ചിരുന്നു. അഭിഭാഷകൻ തന്റെ ഗൗൺ കൊണ്ട് മറിച്ചാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും കോടതി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read more: യുക്രൈൻ പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കും, നിലവിൽ ചെലവ് 411 ബില്യൺ ഡോളര്‍ വരെയാകും, ലോകബാങ്ക്

നേരത്തെ വിവാഹിതരായ ശിവയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ടെ്. രണ്ട് മോഷണക്കേസുകളിൽ പ്രതിയായ യുവതി ഒരാഴ്ച മുമ്പാണ് വീടുവിട്ടിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്ത് പ്രഭുവിനൊപ്പം താമസം തുടങ്ങിയത്. ലോറി ഡ്രൈവറായ ശിവ അന്നുമുതൽ ഭാര്യയെ അന്വേഷിക്കുകയായിരുന്നു.  വ്യാഴാഴ്‌ച ഭാര്യ കോടതിയിൽ ഹാജരാകണമെന്ന് ഒരു അഭിഭാഷകനിൽ നിന്ന് ശിവയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.

click me!