15 ദിവസം, 1400 കിലോമീറ്ററോളം കാൽനടയായി യാത്ര; നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ ക്വാറൻൈനിൽ യുവാവ് മരിച്ചു

Web Desk   | Asianet News
Published : Apr 29, 2020, 09:53 AM ISTUpdated : Apr 29, 2020, 10:53 AM IST
15 ദിവസം, 1400 കിലോമീറ്ററോളം കാൽനടയായി യാത്ര; നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ ക്വാറൻൈനിൽ യുവാവ് മരിച്ചു

Synopsis

ക്ഷണവും മറ്റും നൽകി ഇൻസാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ പെട്ടെന്ന് വയറുവേദനയും ഛർദ്ദിയും ഉണ്ടായോതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

ലഖ്നൗ: ലോക്ക്ഡൗണിനിടെ മുംബൈയിൽ നിന്ന് ഉത്തർപ്രദേശത്തിലേക്ക് കാൽനടയായി യാത്ര ചെയ്ത യുവാവ് മണിക്കൂറുകൾക്കുള്ളിൽ ക്വാറൻൈനിൽ മരിച്ചു. യുപി സ്വദേശി ഇൻസാഫ് അലിയാണ് (35) 15 ദിവസമെടുത്ത് 1400 കിലോമീറ്ററോളം നടന്ന് നാട്ടിലെത്തിയത്. മുംബൈയിലെ വാസെയിലായിരുന്നു ഇൻസാഫ് ജോലി ചെയ്തിരുന്നത്.
 
മുംബൈയിൽ താമസിക്കാൻ പോലും സൗകര്യം ഇല്ലാതായതോടെയാണ് ഇൻസാഫ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ ശ്രാവഷ്ഠിയിലെ വീട്ടിലെത്തിയ ഇൻസാഫിനെ പിന്നീട് ക്വാറൻൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ക്വാറൻൈനിൽ പ്രവേശിപ്പിച്ച്  മണിക്കൂറുകൾക്കുള്ളിൽ ഇയാൾ മരിക്കുകയായിരുന്നു. 

ക്ഷീണവും നിർജലീകരണവും കാരണമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണവും മറ്റും നൽകി ഇൻസാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ പെട്ടെന്ന് വയറുവേദനയും ഛർദ്ദിയും ഉണ്ടായോതോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പതിനായിരമല്ല, ഒരുലക്ഷം നൽകിയാലും മുസ്ലീങ്ങൾ എനിക്ക് വോട്ട് ചെയ്യില്ല'; സഹായമല്ല, പ്രത്യയശാസ്ത്രമാണ് വോട്ട് നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി
ഇൻഡി​ഗോ പ്രതിസന്ധി: കടുത്ത നടപടിയുമായി ഡിജിസിഎ, നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫിസർമാരെ പുറത്താക്കി