എല്ലാ വിമാന ജീവനക്കാരും നീരീക്ഷണത്തിൽ പോകേണ്ട; പുതിയ നിർദ്ദേശവുമായി ഡിജിസിഎ

By Web TeamFirst Published Jun 22, 2020, 3:24 PM IST
Highlights

ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ മാത്രം നീരീക്ഷണത്തിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

ദില്ലി: വിമാന ജീവനക്കാരുടെ നിരീഷണ കാലാവധി സംബന്ധിച്ച് പുതിയ നിർദ്ദേശവുമായി ഡിജിസിഎ. വിമാനയാത്രക്കാരിൽ ആർക്കെങ്കിലും കൊവിഡ് സ്ഥീരീകരിച്ചാൽ എല്ലാ വിമാന ജീവനക്കാരും നീരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശത്തിലാണ് ഭേദഗതി വരുത്തിയത്.

കൊവിഡ് സ്ഥീരീകരിച്ച യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവർ മാത്രം ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം 14 ദിവസം വീടുകളില്‍ നീരീക്ഷണത്തിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. എല്ലാ ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ഡിജിസിഎ നിര്‍ദ്ദേശിക്കുന്നു.

click me!