കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്ന് മനേകഗാന്ധി: ബിഷപ്പിൻ്റെ വാക്കുകൾ വേദനിപ്പിച്ചു

Published : May 27, 2022, 02:31 PM IST
കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്ന് മനേകഗാന്ധി: ബിഷപ്പിൻ്റെ വാക്കുകൾ വേദനിപ്പിച്ചു

Synopsis

അവർ യഥാർത്ഥ കർഷകരല്ല ഇക്കാര്യത്തിലെ താമരശേരി ബിഷപ്പിൻ്റെ പ്രതികരണം തന്നെ വേദനിപ്പിച്ചു. ദൈവത്തിൻ്റെ പ്രതിപുരുഷനായ അദ്ദേഹത്തിൽ നിന്ന് മാന്യമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. 

ദില്ലി: കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സർക്കാർ തീരുമാനം അപമാനകരമാണെന്ന് മനേക ഗാന്ധി. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇങ്ങനെയൊരു  തീരുമാനം കേരള സർക്കാർ എടുത്തിരിക്കുന്നത്.  കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ല. സ്വാർത്ഥ താൽപര്യമുള്ളവരാണ് കാട്ടുപന്നികൾക്ക് എതിരെ തിരിയുന്നത്. അവർ യഥാർത്ഥ കർഷകരല്ല ഇക്കാര്യത്തിലെ താമരശേരി ബിഷപ്പിൻ്റെ പ്രതികരണം തന്നെ വേദനിപ്പിച്ചു. ദൈവത്തിൻ്റെ പ്രതിപുരുഷനായ അദ്ദേഹത്തിൽ നിന്ന് മാന്യമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. 

കാട്ടുപ്പന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് മനേക ഗാന്ധി നേരത്തെ . വനംമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻെറ അധികാരം തദ്ദേശ സ്ഥാപനത്തിൻെറ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻെറ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാ‍ർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മനേക ഗാന്ധിയുടെ കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്