മണിപ്പൂർ അതീവ ജാ​ഗ്രതയിൽ, സംഘർഷം വ്യാപിക്കാതെയിരിക്കാൻ ശ്രമം, കർശന നടപടികളുമായി സർക്കാർ

Published : Aug 25, 2026, 12:05 PM IST
manipur riot

Synopsis

ഇതിന് പിന്നാലെ സെനാപതി ജില്ലയിലെ നാഗാ താഫൗ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു.രാവിലെ ഒമ്പതരയോടെ താഫൗ നാഗാ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ സിആർപിഎഫ് 36-ാം ബറ്റാലിയനിലെ പ്രദീപ് സിങ് എന്ന ജവാന്റെ ഇടത് കാലിൽ വെടിയേറ്റത്.

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ നടപടി സ്വീകരിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരു സിആർപിഎഫ് ജവാന് വെടിയേറ്റിരുന്നു. കാങ്‌പോക്പി ജില്ലയിലെ താഫൗ കുക്കി ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഒരു വീടിന് തീയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സെനാപതി ജില്ലയിലെ നാഗാ താഫൗ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു.രാവിലെ ഒമ്പതരയോടെ താഫൗ നാഗാ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ സിആർപിഎഫ് 36-ാം ബറ്റാലിയനിലെ പ്രദീപ് സിങ് എന്ന ജവാന്റെ ഇടത് കാലിൽ വെടിയേറ്റത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്നും പൊലീസ് അന്വേഷണം തുടരുകയാണ്. 2023 മേയ് മുതൽ മണിപ്പൂരിൽ തുടരുന്ന മെയ്തെയ്–കുക്കി സംഘർഷത്തിന് പിന്നാലെ ഇപ്പോൾ നാഗാ മേഖലകളിലും സംഘർഷം ശക്തമാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആറ് നാഗാ വിഭാഗക്കാരുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, എൻആർസി നടപ്പാക്കിയതിന് ശേഷം മാത്രം 2027 സെൻസസ് നടത്തണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ മണിപ്പൂരിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. റോഡ് ഉപരോധവും ബന്ദും ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേനയുമായി ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘർഷങ്ങൾ വീണ്ടും രൂക്ഷമാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി, അഞ്ച് പേർ പിടിയിൽ
പാർലമെൻ്റ് മാർച്ചിലെ സംഘർഷം: അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ; ചിലർക്ക് എല്ലാത്തിനോടും അമിത സംശയം എന്ന് കേന്ദ്രം