മണിപ്പൂർ കലാപം അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി

Published : Aug 20, 2023, 02:43 PM ISTUpdated : Aug 20, 2023, 02:47 PM IST
മണിപ്പൂർ കലാപം  അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിച്ചു, 30 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി

Synopsis

സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും.എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ

ദില്ലി: മണിപ്പൂർ കലാപം  അന്വേഷിക്കുന്ന സംഘം വിപുലീകരിച്ച് സിബിഐ. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉൾപ്പെടുത്തിയത്. സംഘത്തിൽ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെടും. എം.വേണുഗോപാൽ, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥർ. 

രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബൽ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കൾക്ക് വെടിയേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ നടന്ന റെയ്ഡുകളിൽ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളിൽ നടന്ന പരിശോധനയിൽ തോക്കുകളും ഗ്രേനഡും പിടികൂടി.

മണിപ്പൂരിൽ സന്ദർശനം നടത്തുന്ന സീതാറാം യെച്ചൂരി ഇംഫാൽ ആർച്ച്‌ ബിഷപ്‌ ഡോമിനിക്‌ ലുമോനെ കണ്ടു. കലാപ ബാധിത മേഖലകളായ ബിഷ്ണുപ്പൂർ, ചുരാചന്ദ്പ്പൂർ മേഖലകളിൽ സന്ദർശനം നടത്തിയ  യെച്ചൂരിയടങ്ങുന്ന സംഘം ഗവർണറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

 

PREV
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ