
ദില്ലി: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗംഗ(40), മക്കളായ യോഗേന്ദ്ര (14), നേഹ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊന്ന ശേഷം പ്രതിയായ ദിലീപ് പവാർ സ്വയം കുത്തി മരിക്കുകയായിരുന്നു. വളർത്തുനായയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പവാർ വളർത്തുനായയെ അടിക്കുന്നത് കണ്ട് ഭാര്യയും മക്കളും തടഞ്ഞു. തുടർന്ന് ക്ഷുഭിതനായ പവാർ വാളുപയോഗിച്ച് ഇവരെ വെട്ടി. ഇത് കണ്ട ഇയാളുടെ മറ്റ് രണ്ട് മക്കൾ ഓടി രക്ഷപ്പെട്ടു. ശേഷം ഇയാൾ സ്വയം കുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മകന് ഇതര മതത്തിലെ പെൺകുട്ടിയുമായി ബന്ധമെന്ന് ആരോപണം; ഉത്തർപ്രദേശിൽ ദമ്പതികളെ തല്ലിക്കൊന്നു
അതിനിടെ, ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. അക്രമത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.
കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നു, മെഷീന്‍ ഉരുകി, മുറിയില്‍ പുക നിറഞ്ഞു, 4പേര്‍ക്ക് ദാരുണാന്ത്യം