രാഹുലിനെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതിന് പിന്നാലെ : മണിശങ്കർ അയ്യർ

Published : Apr 19, 2023, 03:03 PM IST
രാഹുലിനെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതിന് പിന്നാലെ : മണിശങ്കർ അയ്യർ

Synopsis

''കോൺഗ്രസിന് കോടതിയിൽ വിശ്വാസമുണ്ട്. ഒരു വാർത്ത സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി...''

കൊച്ചി : അദാനി വിഷയം ഉന്നയിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ അപകീർത്തി കേസ് ഉണ്ടായതെന്ന് മണിശങ്കർ അയ്യർ. കേരളത്തിലെ പ്രഥമ കോൺഗ്രസ് സമ്മേളനത്തിന്റെ 120ാം  വാർഷികവും സേലം വിജയരാഘവാചാരി അനുസ്മരണവും എന്ന പരിപാടിയിൽ എറണാകുളം ഡിസിസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചോദ്യങ്ങളെ മോദി സർക്കാർ ഭയക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു. കോൺഗ്രസിന് കോടതിയിൽ വിശ്വാസമുണ്ട്. ഒരു വാർത്ത സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇങ്ങനെയാണോ രാജ്യത്ത് ജനാധിപത്യം പുലരേണ്ടത്. പ്രതിപക്ഷ പാർട്ടി നേതാക്കളെ ഉന്നം വെച്ച് സർക്കാർ നടപടികളെടുക്കുന്നു. ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഇതിനായി ഉപയോഗിക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞു. 

Read More : കാസർഗോഡെത്തി വന്ദേ ഭാരത്, രണ്ടാം ഘട്ടവും വിജയകരം, യാത്രാ ദൈർഘ്യം 7 മണിക്കൂർ 50 മിനുട്ട്

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'