
ദില്ലി: കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു.
കൽക്കരി കുംഭകോണ കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്. മരിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മുൻ പ്രധാനമന്ത്രി കുറ്റവിമുക്തനായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam