പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്.
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു.
പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ വിദ്യാർത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളിൽ ഉണ്ടായ പൊലീസ് അതിക്രമം പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വെടിവെയ്ക്കാൻ നിർദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ഗുരുതരമായ ആരോപണമുയർത്തി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷം എഴുന്നേറ്റു. രാഹുൽ നുണ പറയുന്നെന്നും പ്രസ്താവന പിൻവലിക്കണമെന്നും പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജ്ജു ആവശ്യപ്പെട്ടു. രാഹുൽ ഒന്നുകിൽ അമിത് ഷായോ അല്ലെങ്കിൽ നരേന്ദ്രമോദിയോ നിർദേശം നൽകാതെ പൊലീസ് വെടിവെയ്ക്കിലെന്ന് പറഞ്ഞതോടെ സഭ വീണ്ടും ബഹളത്തിൽ മുങ്ങി. ആ വാക്പോരിലേക്ക് ആദ്യം. വിദ്യാർഥികൾക്ക് നേരെ വെടിവെയ്ക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന രാഹുലിന്റെ പരാമർശവും വലിയ ബഹളത്തിനിടയാക്കി.തെറ്റായ പ്രസ്താവന രാഹുൽ പിൻവലിക്കണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടെങ്കിലും രാഹുൽ തയ്യാറായില്ല.
രാഹുൽ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാർമശത്തെ ചൊല്ലിയും ലോക്സഭയിയിൽ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് വിളിക്കുമെന്ന് സമരക്കാരിൽ ഒരാളായ ഒരു പെൺകുട്ടിയോട് ചോദിച്ചപ്പോൾ, ലഭിച്ച മറുപടി ഇഡിയറ്റ് എന്നായിരുന്നെന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ബഹളം. ഭരണപക്ഷം ബഹളം വച്ചതോടെ സഭയിലാണ് സംസാരിക്കുന്നതെന്ന് ഓർക്കണമെന്ന് സ്പീക്കറും രാഹുലിനെ താക്കീത് ചെയ്തു. എന്നാൽ താൻ ആരെയും ഇഡിയറ്റ് എന്ന് വിളിച്ചിട്ടില്ലെന്ന് രാഹുൽ മറുപടി നൽകി. ആ വാക്പോരും കണ്ട് വരാം. അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്ന് രാഹുലിനോട് സ്പീക്കർ നിർദേശിച്ചു. ബഹളം തുടർന്ന ഭരണപക്ഷത്തെ നോക്കി നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുൽ വ്യക്തമാക്കി. പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് ഓർക്കണമെന്ന് രാഹുലിനോട് കേന്ദ്രമന്ത്രി കിരൺ റിജിജു ഓർമിപ്പിച്ചു.

