
ദില്ലി: ദില്ലിയിലും ഹിമാചലിൽ നിന്നും അറസ്റ്റിലായ ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് പൊലീസ്. നിലവിൽ ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ഇവരിൽ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തെന്നാണ് വിവരം. ചാരവനിതകള്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താനെന്നാണ് കണ്ടെത്തൽ. ദില്ലിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകൾ തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വർഷമായി ചൈനീസ് ചാരവനിത ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam