
ഹൈദരാബാദ്: തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികൾ പൊലീസില്‍ കീഴടങ്ങി. നാല്‍പ്പത് വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച 62 കാരനായ സഞ്ജീവ് എന്ന മാവോയിസ്റ്റ് നേതാവും ഭാര്യ പാര്‍വതിയുമാണ് നിലവില്‍ കീഴടങ്ങിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതിയാണ് ഇവര്‍ കീഴടങ്ങിയതിന് പിന്നിലെ കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കി.
തെലങ്കാനയില്‍ അഞ്ച് മാവോവാദികൾ രണ്ട് ദിവസം മുമ്പ് കീഴടങ്ങിയിരുന്നു. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉൾപ്പെടുന്നു. മുളുകു പൊലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്‍റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വര്‍ഷം 73 മാവോവാദികൾ ഇത്തരത്തില്‍ കീഴടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. 'ഗ്രാമമാണ് യുദ്ധത്തെക്കാൾ നല്ലത്, നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങൂ' എന്ന പേരില്‍ തെലങ്കാന പൊലീസും സിആര്‍പിഎഫും മേഖലയില്‍ ബോധവത്കരണം നടത്തുന്നുണ്ടായിരുന്നു. കീഴടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങളും നല്‍കുന്നുണ്ട്. നിലവില്‍ കീഴടങ്ങിയ അഞ്ചുപേര്‍ക്കും 25,000 രൂപവീതമാണ് നല്‍കിയിട്ടുള്ളത്.
ജൂലൈ 11 ന് ഛത്തീസ്ഗഡിലും പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇവർക്ക് സർക്കാർ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നൽകുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകൾ എന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് 22 പേരും കീഴടങ്ങിയത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ വർധിച്ചുവരുന്ന ആഭ്യന്തര വിള്ളലുകളുമാണ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാന കാരണങ്ങളായി മാവോയിസ്റ്റുകൾ ചൂണ്ടിക്കാട്ടിയത് എന്നും ഇത് മേഖലയിലെ മുതിര്‍ന്ന മാവോയിസ്റ്റ് നേതത്വത്തിനേറ്റ കനത്ത പ്രഹരമാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും അടിയന്തര സഹായമായി 50,000 നല്‍കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ ഇവരെ പുനരധിവസിപ്പിക്കും.