വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബാനറുകളും പോസ്റ്ററുകളും പതിച്ച് മടങ്ങി

Published : Nov 25, 2019, 09:00 AM IST
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബാനറുകളും പോസ്റ്ററുകളും പതിച്ച് മടങ്ങി

Synopsis

തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്

വയനാട്: ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. 

തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഥലത്ത് തെരച്ചിൽ തുടങ്ങി.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി