
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങൾ സഹായിക്കണമെന്നും കേജ്രിവാൾ ആഭ്യർഥിച്ചു. കഴിഞ്ഞ അഞ്ച് വർഷം ദില്ലിയില്‍ നിരവധി കാര്യങ്ങൾ ചെയ്തു.
തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചില്ലിപ്പൈസ താൻ നേടിയിട്ടില്ല. തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അനധികൃത കോളനികൾ രജിസ്റ്റർ ചെയ്തു നൽകുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കേജ്രിവാൾ ഓർമിപ്പിച്ചു.
രജിസ്റ്റർ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ കോളനികളിൽ താൻ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിർമിക്കുകയും ചെയ്തു. ഈ സമയം ഇവർ എവിടെയായിരുന്നെന്നും കെജ്രിവാൾ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam