Latest Videos

'കാമുകിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നില്ല'; പൊലീസിൽ പരാതി നൽകി ‌യുവാവ്

By Web TeamFirst Published May 19, 2022, 10:27 AM IST
Highlights

26 കാരിയായ ഒരു യുവതിയുമായി 12 വർഷമായി പ്രണയത്തിലാണെന്നും തന്റെ മാതാപിതാക്കൾ വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടെന്നും അതിനാൽ തന്റെ വിവാഹം വൈകുന്നതായും അദ്ദേഹം എസ്എസ്പിയോട് പറഞ്ഞു.

മീററ്റ്: 12 വർഷമായി അടുപ്പത്തിലുടെ കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നുവെന്ന് പൊലീസിൽ യുവാവിന്റെ പരാതി. യുപിയിലെ മീററ്റ് ജില്ലയിലെ റോഹ്ത സ്വദേശിയായ 31കാരനാണ് എസ്എസ്പി പ്രഭാകർ ചൗധരിക്ക് പരാതി നൽകിയത്. 26 കാരിയായ ഒരു യുവതിയുമായി 12 വർഷമായി പ്രണയത്തിലാണെന്നും തന്റെ മാതാപിതാക്കൾ വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്നതിനാൽ  വിവാഹം വൈകുന്നതായും അദ്ദേഹം എസ്എസ്പിയോട് പറഞ്ഞു.

മാതാപിതാക്കൾക്ക് സ്ത്രീധനമായി പണം മാത്രമല്ല, വീട്ടുപകരണങ്ങളും വേണം. സ്ത്രീധനത്തിനായി ഒരു നീണ്ട പട്ടിക നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലല്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയ സ്ത്രീധനം നൽകാൻ അവർക്ക് സാധിക്കില്ലെന്നും ഇയാൾ പരാതയിൽ വ്യക്തമാക്കി. യുവാവിന്റെ പരാതി അന്വേഷിക്കാൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയതായി എസ്എസ്പി പറഞ്ഞു, “അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടാലേ എഫ്‌ഐആർ ഫയൽ ചെയ്യാനാകൂവെന്നും പൊലീസ് പറഞ്ഞു. ഡെക്കറേഷൻ തൊഴിലാളിയായ യോ​ഗേഷ് അഞ്ച് മക്കളിൽ മൂത്തവനാണ്. ഇയാളുടെ മറ്റ് സഹോദരങ്ങളെല്ലാം വിവാഹിതരാണ്.

വിവാഹസമ്മാനം പൊട്ടിത്തെറിച്ച സംഭവം; വധുവിന്‍റെ സഹോദരിയെ കൊല്ലാനായിരുന്നു സമ്മാനത്തിൽ ബോംബ് വെച്ചതെന്ന് പ്രതി

മാതാപിതാക്കൾ തന്നെയും കാമുകിയെയും മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തെന്നും ഇയാൾ ആരോപിച്ചു. നിയമപരമായി നീങ്ങിയിരുന്നെങ്കിൽ എനിക്ക് അവളോടൊപ്പം വളരെക്കാലം മുമ്പ് ഒളിച്ചോടാമായിരുന്നു. എന്റെ സഹോദരങ്ങൾക്ക് അവരുടെ വിവാഹങ്ങളിൽ ലഭിച്ച മാന്യത എനിക്കും വേണം. എന്റെ കാമുകിയെ വിവാഹം കഴിക്കാൻ പോലീസ് എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും യോ​ഗേഷ് പറഞ്ഞു. 

click me!