വധുവിന്‍റെ സഹോദരിയുമായി പത്ത് വർഷത്തിലേറെ നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിലായിയിരുന്നു പ്രതി രാജു പട്ടേൽ. ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

ഗാന്ധിനഗർ: ഗുജറാത്തില്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വധുവിന്‍റെ സഹോദരിയെ കൊല്ലാൻ ആയിരുന്നു സമ്മാനത്തിൽ ബോംബ് വെച്ചതെന്ന് പ്രതി. വധുവിന്‍റെ സഹോദരിക്കാണ് ബോംബ് വെച്ച പാവ നൽകിയത്. ബോംബ് ആണെന്ന് തിരിച്ചറിയാതെ സഹോദരി അത് വിവാഹ സമ്മാനമായി നൽകി. വധുവിന്‍റെ സഹോദരിയുമായി പത്ത് വർഷത്തിലേറെ നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിലായിയിരുന്നു പ്രതി രാജു പട്ടേൽ. ഈ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഗുജറാത്തിലെ നവസാരിയിൽ ചൊവ്വാഴ്ചയാണ് വിവാഹ സമ്മാനമായി കിട്ടിയ പാവ പൊട്ടിത്തെറിച്ച് നവവരന് അതീവ ഗുരുതരമായി പരിക്കേറ്റത്.

ഗുജറാത്തിലെ നവസാരി ജില്ലയിലാണ് വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോൾ പൊട്ടിത്തെറിച്ചത്. മെയ് 12നായിരുന്നു നവ് സാരിയിലെ മിത്താബാരി ഗ്രാമത്തിൽ ലതീഷ് ഗാവിത്തിന്‍റെയും സൽമയുടേയും വിവാഹം നടന്നത്. എടുത്ത് വച്ചിരുന്ന സമ്മാനപ്പൊതികൾ പൊളിച്ച് നോക്കുന്നതിടെയാണ് കഴിഞ്ഞ ദിവസം ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ ലതീഷിന്‍റെ കൈപത്തി അറ്റുപോയി. കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പൊള്ളി. നവവരന്‍റെ സഹോദര പുത്രനായ മൂന്ന് വയസുകാരനും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. പൊള്ളലിനൊപ്പം തലയ്ക്ക് ക്ഷതമേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഒരു ടെഡ്ഡി ബെയറാണ് സമ്മാന പൊതിയില്‍ ഉണ്ടായിരുന്നത്. സൽമയുടെ സഹോദരിയുടെ മുൻ കാമുകനാണ് ഈ സമ്മാനം തന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളുമായുള്ള ബന്ധം സഹോദരി രണ്ട് മാസങ്ങൾക്ക് മുൻപ് അവസാനിപ്പിച്ചിരുന്നു. ഇതിലെ പകയാണ് സ്ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ രാജു പട്ടേൽ എന്ന ആൾക്കെതിരെ നവ്സാരിയിലെ വൻസ്ദ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

Also Read : പറ്റിക്കപ്പെട്ടാലും പഠിക്കാത്ത മലയാളി, തട്ടിപ്പിന്‍റെ സൈബ‍ർവഴികൾ; പൂട്ടിടാൻ പുതിയസംഘം, ഇനി പുതുവഴി അന്വേഷണം

Also Read : കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി, സഹോദരന്മാർ അറസ്റ്റിൽ

Scroll to load tweet…

YouTube video player