പഠനം നിർത്തി വിവാഹത്തിന് വീട്ടുകാരുടെ സമ്മര്‍ദ്ദം താങ്ങാനായില്ല; ഒടുവിൽ അർച്ചന നാടുവിട്ടതിന്റെ കാരണം കണ്ടെത്തി പൊലീസ്

Published : Aug 20, 2025, 03:44 PM IST
Archana Tiwari Police Press Conference

Synopsis

ഇതിനായി ട്രെയിനിൽ നിന്ന് വീണു എന്ന കഥയുണ്ടാക്കി. അർച്ചന തന്റെ ബാഗ് മനഃപൂർവ്വം ട്രെയിനിൽ ഉപേക്ഷിച്ചു. സിസിടിവി കവറേജ് ഇല്ലാത്ത നർമ്മദാപുരത്ത് വെച്ച് കോച്ച് മാറി കയറി.

ഭോപ്പാല്‍: സിവിൽ ജഡ്ജി സ്ഥാനത്തിന് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയായ അർച്ചന തിവാരിയുടെ തിരോധാനം വീട്ടുകാരുടെ വിവാഹ നിർബന്ധനയെ തുടർന്നാണെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രി ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം അർച്ചനയെ കണ്ടെത്തിയതായും ബുധനാഴ്ച പുലർച്ചെ ഭോപ്പാലിലേക്ക് തിരിച്ചതായും പൊലീസ് പറഞ്ഞു. നർമ്മദ എക്സ്പ്രസ് ട്രെയിനിൽ ഉണ്ടായ ഒരു സംശയകരമായ അപകടത്തിൽ തുടങ്ങി, കൃത്യമായ ആസൂത്രണം ചെയ്ത നാടുവിടലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പഠനം അവസാനിപ്പിച്ച് വിവാഹം കഴിക്കാൻ അർച്ചനയ്ക്ക് കുടുംബത്തിൽ നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ ലോധ പറഞ്ഞു. വർദ്ധിച്ചുവരുന്ന വിവാഹാ ആലോചനകളും കുടുംബത്തിന്റെ സമ്മർദ്ദവും നേരിട്ടപ്പോൾ ഇൻഡോറിൽ നിന്നുള്ള ഒരു സുഹൃത്തായ സരാൻഷിനോട് കാര്യങ്ങൾ തുറന്നു പറയുകയും ഇരുവരും ഒരുമിച്ച് നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു. 

ഇതിനായി ട്രെയിനിൽ നിന്ന് വീണു എന്ന കഥയുണ്ടാക്കി. അർച്ചന തന്റെ ബാഗ് ബോധപൂര്‍വം ട്രെയിനിൽ ഉപേക്ഷിച്ചു. സിസിടിവി കവറേജ് ഇല്ലാത്ത നർമ്മദാപുരത്ത് വെച്ച് കോച്ച് മാറി കയറി. മറ്റൊരു കൂട്ടാളിയും ഡ്രൈവറുമായ തേജീന്ദറിനോട് ഇറ്റാർസിക്ക് സമീപമുള്ള ബാഗ്രതാവയിലെ വനങ്ങളിൽ തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ നിർദ്ദേശിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സമയം മറ്റൊരു തട്ടിപ്പ് കേസിൽ തേജീന്ദറിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. സരാൻഷിന് സ്വന്തമായി ഒരു ഡ്രോൺ സ്റ്റാർട്ടപ്പുണ്ട്. വാട്ട്‌സ്ആപ്പ് കോളുകളാണ് അർച്ചന ഉപയോഗിച്ചത്. 

സരൺഷ് ഒരു പുതിയ ഫോണും സരൺഷിന്റെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു സിം കാർഡും വാങ്ങി. സരൺഷ് സ്വന്തം ഫോൺ ഇൻഡോറിൽ ഉപേക്ഷിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ ഒരു പുതിയ മൊബൈൽ വാങ്ങി. തുടക്കത്തിൽ മധ്യപ്രദേശിൽ തന്നെ തുടർന്നു. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഹൈദരാബാദിലേക്ക് താമസം മാറിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നെ ജോധ്പൂർ, ദില്ലി വഴി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്തു. 

സരാൻഷ് പിന്നീട് ഇൻഡോറിലേക്ക് മടങ്ങി. സരാൻഷിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് അതിർത്തിയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നതുവരെ അർച്ചന ഒളിവിൽ തുടർന്നു, അവിടെവെച്ച് അവളെ അറസ്റ്റ് ചെയ്തുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാ ബന്ധൻ സമ്മാനങ്ങൾ അടങ്ങിയ അർച്ചനയുടെ ബാഗ് ഉമാരിയ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് വ്യാപകമായ മാധ്യമശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് 7 ന് അമ്മായിക്ക് ഒരു കോൾ വിളിച്ചതാണ് അവസാനത്തെ ആശയവിനിമയം. അതിനുശേഷം അവളുടെ ഫോൺ നിശബ്ദമായി. മൊബൈൽ ഡാറ്റയും സാക്ഷികളുടെ അക്കൗണ്ടുകളും ഉപയോഗിച്ച് പോലീസ് അവളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്തു. ഒടുവിൽ ലഖിംപൂർ ഖിരിയിൽ കണ്ടെത്തി.

സമാന്തരമായി, ഗ്വാളിയോറിലെ ഭൻവാർപുര പൊലീസ് സ്റ്റേഷനിൽ നിയമിതനായ കോൺസ്റ്റബിളായ റാം തോമറുമായി അർച്ചന ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇൻഡോറിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള ബസ് ടിക്കറ്റ് അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ഓഗസ്റ്റ് 18 ന് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അർച്ചന ഇപ്പോൾ ഭോപ്പാലിലാണ്, അവളുടെ തിരോധാനത്തിന് പിന്നിലെ കാരണങ്ങളും കൂട്ടാളികളുടെ പങ്കും അധികൃതർ അന്വേഷിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ
സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്