ഗൽവാനിലെ പ്രാണത്യാഗം വ്യർത്ഥമാകില്ലെന്ന് 73-ാം ദേശീയ കരസേനാ ദിനത്തിൽ ആർമി ചീഫ് ജനറൽ

Published : Jan 15, 2021, 01:57 PM ISTUpdated : Jan 15, 2021, 02:22 PM IST
ഗൽവാനിലെ പ്രാണത്യാഗം വ്യർത്ഥമാകില്ലെന്ന് 73-ാം ദേശീയ കരസേനാ ദിനത്തിൽ ആർമി ചീഫ് ജനറൽ

Synopsis

2020 -ൽ മാത്രം രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ചിട്ടുള്ളത് 100 ഇന്ത്യൻ സൈനികരാണ് 


ഇന്ത്യൻ സൈന്യത്തിന് മുന്നിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റ ഭീഷണികൾ ദിനം പ്രതി വർധിച്ചു വരികയാണ് എന്ന് ഇന്ത്യയുടെ 73-ാം കരസേനാ ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കരസേനാ മേധാവി എം എം നരവനെ പറഞ്ഞു. 2020 പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായത് 44 % അധികം വെടിനിർത്തൽ ലംഘനങ്ങളാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സജ്ജരായി പാക് അധീന കശ്മീരിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഇരിക്കുന്നത് നാനൂറോളം തീവ്രവാദികളാണ്. 

ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കടക്കാൻ വേണ്ടിയുണ്ടായ ശ്രമങ്ങൾക്ക് അവർ അർഹിക്കുന്ന മറുപടി തന്നെ നൽകാൻ ഇന്ത്യൻ സൈനികർക്ക് സാധിച്ചിട്ടുണ്ട്  എന്നും അദ്ദേഹം പറഞ്ഞു. ആ തിരിച്ചടിക്കിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ജീവത്യാഗങ്ങൾ ഒരിക്കലും വെറുതെയാവില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ജനപ്രിയമായ അഞ്ച് 'ഇന്ത്യൻ ആർമി' സിനിമാഗാനങ്ങൾ

അതിർത്തിയിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉഭയകക്ഷി നയതന്ത്ര ചർച്ചകളിലൂടെയും മറ്റും പരിഹരിക്കണം എന്നത് തന്നെയാണ് ഇന്ത്യൻ നയം എന്നും, അതിനു വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കാൻ അയൽരാജ്യങ്ങളുടെ അതിർത്തിപ്പട്ടാളം ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. 

ഈ അവസരത്തിൽ ദില്ലിയിലെ യുദ്ധസ്മാരകത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് അടക്കമുള്ളവർ പങ്കെടുത്ത രക്തസാക്ഷി അനുസ്മരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1945 ജനുവരി 15 ബ്രിട്ടീഷ് ജനറൽ സിഗ്മണ്ട് ബുച്ചറിൽ നിന്ന് ജനറൽ കരിയപ്പ സൈന്യത്തിന്റെ സമഗ്രാധികാരം ഏറ്റെടുത്തതിന്റെ ഓർമ്മയ്ക്കാണ്, കരസേനയിലെ സേവനത്തിനിടെ രക്തസാക്ഷികളായ ധീരസൈനികരുടെ ഓർമ്മപുതുക്കാൻ വേണ്ടി വർഷാവർഷം നമ്മൾ ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. 

2020 -ൽ മാത്രം രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ചിട്ടുള്ളത് 100 ഇന്ത്യൻ സൈനികരാണ് എന്നാണ് ദേശീയ കരസേനാ ദിനത്തിൽ നമ്മുടെ സൈനിക വൃത്തങ്ങൾ തന്നെ പുറത്തുവിട്ട ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുതന്നെ, നമ്മുടെ നാടിൻറെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ വേണ്ടി നമ്മുടെ ധീര സൈനികർ ചെയ്യുന്ന ത്യാഗങ്ങൾക്കുള്ള സാക്ഷ്യപത്രമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഡയപ്പർ രക്ഷയായി', 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ
'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം