വൻ മാവോയിസ്റ്റ് വേട്ട: രണ്ടിടങ്ങളിലായി 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

Published : Jan 03, 2026, 04:17 PM IST
maoist surrender

Synopsis

ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. അതേസമയം, തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി.

ദില്ലി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ വൻ മാവോയിസ്റ്റ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയും വധിച്ചു. സുക്മയിൽ വധിച്ച മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ മാവോയിസ്റ്റ് നേതാവ് മങ്ഡുവും ഉൾപ്പെടുന്നു. ഇന്നലെയാണ് ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി. തെലങ്കാന ഡി‌ജി‌പി ശിവധർ റെഡ്ഡിക്ക് മുന്നിലാണ് ബർസ കീഴടങ്ങിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ അടുത്ത അനുയായിയായിരുന്നു ബർസ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ, എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധന: പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ
'25000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും', വിവാദമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, കേസ്