
ദില്ലി: മുഖ്യമന്ത്രിയായിരിക്കെ തന്റെ പൂര്‍ണകായ പ്രതിമകള്‍ പൊതുഇടങ്ങളില്‍ സ്ഥാപിച്ച നടപടിയെ ന്യായീകരിച്ച് ബിഎസ്പി നേതാവ് മായാവതി. പ്രതിമ സ്ഥാപിച്ചത് പൊതുജനതാല്പര്യാര്‍ത്ഥമായിരുന്നെന്ന് മായാവതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ച പണം ഉപയോഗിച്ച് തന്റെ പ്രതിമകള്‍ നാടുനീളെ സ്ഥാപിച്ച മായാവതിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ബിഎസ്പി ചിഹ്നമായ ആനയുടെ പ്രതിമകളും മായാവതിയുടെ ഭരണകാലത്ത് പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് താന്‍ ജനങ്ങളുടെ ആഗ്രഹം നിറവേറ്റുകയായിരുന്നെന്ന് മായാവതി പ്രസ്താവിച്ചിരിക്കുന്നത്.
'ജനങ്ങള്‍ അത് ആഗ്രഹിച്ചിരുന്നു. അത് കണ്ടില്ലെന്ന് എങ്ങനെ എനിക്ക് നടിക്കാനാവും' എന്നാണ് മായാവതിയുടെ ചോദ്യം!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam