കൊൽക്കത്തയിൽ ഡോക്ടറുടെ ക്രൂര കൊലപാതകം നടന്നിട്ട് ഒരു മാസം; ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങി

Published : Sep 09, 2024, 03:16 PM IST
കൊൽക്കത്തയിൽ ഡോക്ടറുടെ ക്രൂര കൊലപാതകം നടന്നിട്ട് ഒരു മാസം; ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ പ്രഖ്യാപനങ്ങളിലൊതുങ്ങി

Synopsis

രാജ്യ തലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനുമുള്ള നടപടികൾ എവിടെയുമെത്തിയില്ല.

കൊൽക്കത്ത: കൊൽക്കത്തയിൽ യുവഡോക്ടറുടെ ക്രൂര കൊലപാതകം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴും ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി സ്ഥാപിക്കാനും വേണ്ടത്ര സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനുമുള്ള നടപടികൾ എവിടെയുമെത്തിയില്ല. മലയാളികളടക്കമുള്ള ആരോ​ഗ്യ പ്രവർത്തകർ ഭീതിയിലാണ് രാപ്പകൽ ജോലി ചെയ്യുന്നത്.

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി ആരോ​ഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ആഴ്ചകൾ നീണ്ട സമരം സുപ്രീംകോടതിയുടെ നിർണായക ഇടലപെടലുകൾക്ക് വരെ കാരണമായി. എന്നാൽ ഈ പ്രതിഷേധം കൊണ്ടൊന്നും അധികാരികൾ ഉണർന്ന് പ്രവർത്തിച്ചില്ല. ആശുപത്രികളിൽ എല്ലായിടത്തും സിസിടിവി, രാത്രിയിലടക്കം പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥർ, വിശ്രമമുറികൾ, പോലീസ് സുരക്ഷ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യം. 

സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ തിരക്കുപിടിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ നടപടികൾ ഒന്നും എവിടെയുമെത്തിയിട്ടില്ലെന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ പോലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനോ വേണ്ടത്ര സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനോ ഇതുവരെ നടപടികളുണ്ടായിട്ടില്ല.

വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി നിർദേശങ്ങൾ നൽകാൻ ദേശീയ കർമ്മ സമിതിയെ രൂപീകരിച്ചിരുന്നു. എന്നാൽ സമിതിയിൽ ആരോ​ഗ്യ പ്രവർത്തകരിൽ ഭൂരിപക്ഷമായ നേഴ്സുമാരുടെ പ്രതിനിധികളാരെയും ഉൾപ്പെടുത്തിയില്ല.

സുപ്രീം കോടതിയുടെ ഇടപെടലും കേന്ദ്രസർക്കാറിന്റെ വാ​ഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ചുമാണ് ആരോ​ഗ്യ പ്രവർത്തകർ സമരം നിർത്തിയത്. എന്നാൽ ഓരോ ദിവസവും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നാണ് മലയാളികളടക്കമുള്ള ദില്ലിയിലെ ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം ഊർജിതമായ നടപടികളാണാവശ്യം.

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, തടുത്ത ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്