ബോയിങ് 787ൽ ആശങ്ക വേണ്ട, സുരക്ഷാ ആശങ്കകൾ കണ്ടെത്താനായിട്ടില്ലെന്ന് ഡിജിസിഎ, എയർ ഇന്ത്യയ്ക്ക് സുപ്രധാന നിര്‍ദേശം

Published : Jun 17, 2025, 10:31 PM ISTUpdated : Jun 17, 2025, 10:34 PM IST
Air India Boeing 787 Dreamliner plane crashed

Synopsis

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സുരക്ഷ, സേവനം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്താൻ ഡിജിസിഎ ഉന്നതതല യോഗം ചേർന്നു.

ദില്ലി: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഡിജിസിഎ ഉന്നതതല യോഗം നടത്തി. സുരക്ഷാ മാനദണ്ഡങ്ങളും യാത്ര സേവന ചട്ടങ്ങളും പ്രവർത്തനക്ഷമതയും വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഏഴ് പ്രധാന മേഖലകൾ യോഗത്തിൽ ചർച്ചയായി.

എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും ഡിജിസിഎ വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിര്‍ദേശങ്ങൾ നൽകി. വിമാനം വൈകുന്നതും റദ്ദാക്കുന്നതും മുൻകൂട്ടി അറിയിക്കണം. ബോയിങ് 787ൽ ആശങ്ക വേണ്ട. വിമാനങ്ങളിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്താനായിട്ടില്ല. വിമാനങ്ങളും അനുബന്ധ അറ്റകുറ്റപ്പണി സംവിധാനങ്ങളും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.പരിശോധനയിൽ വിമാനത്തിൽ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നും ഡിജിസിഎ വ്യക്തമാക്കി.

അതേസമയം തന്നെ വിമാനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നതും സര്‍വീസ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിജിസിഎ എയർ ഇന്ത്യയെ കടുത്ത ആശങ്ക അറിയിച്ചു. അറ്റകുറ്റപ്പണികളുടെ നടപടികൾ ഊർജ്ജിതമാക്കാനും നിർദ്ദേശം നൽകി. അറ്റകുറ്റപ്പണികൾക്കുള്ള കാലതാമസം ഒഴിവാക്കണം 2025 ജൂൺ 12നും 17 നും ഇടയ്ക്ക് എയർ ഇന്ത്യയുടെ 83 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 66 എണ്ണം ബോയിങ് 787 ശ്രേണിയിലുള്ള വിമാനങ്ങളാണെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സംഭവങ്ങളെ തുടർന്ന് വ്യോമപാതകൾ അടച്ചതും യോഗത്തിൽ ചർച്ചയായി. വ്യോമപാത അടച്ചത് മൂലം വിമാനങ്ങൾ വൈകുന്നരതും റദ്ദാകുന്നതും തുടരുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ഡിജിസിഎ നിര്‍ദേശം നൽകി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ