'യോ​ഗം ചേർന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി'; ക്രിസ്ത്യൻ എംപിമാരുടെ യോ​ഗം വിളിച്ചതിൽ വിശദീകരണവുമായി സിബിസിഐ

Published : Dec 07, 2024, 07:24 PM ISTUpdated : Dec 07, 2024, 07:26 PM IST
'യോ​ഗം ചേർന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി'; ക്രിസ്ത്യൻ എംപിമാരുടെ യോ​ഗം വിളിച്ചതിൽ വിശദീകരണവുമായി സിബിസിഐ

Synopsis

ദില്ലിയിൽ ക്രിസ്ത്യൻ എംപിമാരുടെ യോഗം വിളിച്ചതിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ. 

ദില്ലി: ദില്ലിയിൽ ക്രിസ്ത്യൻ എംപിമാരുടെ യോഗം വിളിച്ചതിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. ക്രിസ്ത്യൻ എംപിമാരുടെ യോഗം ചേർന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും സിബിസിഐ വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായ യോഗത്തില്‍  ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിസ്ത്യന്‍ എംപിമാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തതായും വഖഫ് അടക്കം വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ച നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍  കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എംപിമാരായ ഹൈബി ഈഡൻ, ആന്റോ ആന്റണി, ജോൺ ബ്രിട്ടാസ്, ഡെറിക് ഒബ്രിയൻ എന്നിവരടക്കം ഇരുപത് പേരാണ് പങ്കെടുത്തത്.

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'