Meghalaya : മേഘാലയ പ്രതിസന്ധി: കോൺഗ്രസ് - തൃണമൂൽ പോര് രൂക്ഷം: പാർട്ടി വിട്ടവരെ എലികളെന്ന് വിളിച്ച് നേതാവ്

By Web TeamFirst Published Nov 25, 2021, 1:35 PM IST
Highlights

മേഘാലയയിലെ ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസ് കപ്പൽ മുങ്ങുന്നത് കൊണ്ടല്ലെന്നും അടുത്തുള്ള ആഡംബര കപ്പലിൽ കയറാൻ കൊതിച്ചാണ് എലികൾ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് നിതിൻ റാവത്ത്

ദില്ലി: മേഘാലയില്‍ 12 എംഎല്‍എമാർ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ്  തൃണമൂല്‍ കോണ്‍ഗ്രസ് തർക്കം രൂക്ഷമാകുന്നു. അഭിഷേക് ബാന‍ർജിയെ ഇഡി വിളിപ്പിച്ചതിന് പിന്നാലെയാണ് മമതക്ക് മാറ്റം ഉണ്ടായതെന്ന് കോണ്‍ഗ്രസ് പശ്ചിമ ബംഗാൾ അധ്യക്ഷനും മുതിർന്ന നേതാവുമായ അധിര്‍ ര‌ഞ്ജൻ ചൗധരി പറഞ്ഞു. ബിജെപിക്കെതിരെ ഒന്നിച്ച് പോരാടമെന്ന് മുൻപ് സോണിയക്ക്  മമത കത്തെഴുതിയിരുന്നു.  ഇനി  മമത   സോണിയയെ കാണുകയാണെങ്കില്‍ മോദി ദേഷ്യപ്പെടുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. 

മേഘാലയയിലെ ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസ് കപ്പൽ മുങ്ങുന്നത് കൊണ്ടല്ലെന്നും അടുത്തുള്ള ആഡംബര കപ്പലിൽ കയറാൻ കൊതിച്ചാണ് എലികൾ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് നിതിൻ റാവത്ത് പ്രതികരിച്ചു. അതേസമയം മേഘാലയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മനീഷ് ചാത്രാത്ത് ഷില്ലോങിലോക്ക് തിരിച്ചു. ദില്ലിയില്‍ സന്ദ‍ർശനം നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും.
 

click me!