മെഹുല്‍ ചോക്‌സിക്ക് ജാമ്യം അനുവദിച്ച് ഡോമിനിക്കന്‍ കോടതി

By Web TeamFirst Published Jul 12, 2021, 10:14 PM IST
Highlights

ന്യൂറോളജിസ്റ്റിനെ കാണാന്‍ ആന്റിഗ്വയിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
 

ദില്ലി: ഇന്ത്യയില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്കന്‍ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ന്യൂറോളജിസ്റ്റിനെ കാണാന്‍ ആന്റിഗ്വയിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തന്നെ അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ നടപ്പാക്കിയ പദ്ധതിയാണെന്നും തനിക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്ന കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് ചോക്‌സ് കേസ് ഫയല്‍ ചെയ്‌തെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കയില്‍ മെയ് 23ന് പിടിയിലാകുന്നത്. ചോക്സിക്കെതിരെ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്സി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!