
മുംബൈ: ബാങ്കുകളിലെ കടം തിരിച്ചടക്കാൻ തയ്യാറാണെന്ന് മെഹുൽ ചോക്സി മുംബൈ കോടതിയെ അറിയിച്ചു. തന്‍റെ കമ്പനിയായ
ഗീതാഞ്ജലിക്കു പിരിഞ്ഞു കിട്ടാനുള്ള എണ്ണായിരം കോടി രൂപ തിരികെ ലഭിച്ചാലുടൻ ബാങ്കുകളിലെ കടം തീർക്കാൻ കഴിയും എന്നാണ് ചോസ്കിയുടെ വാദം. ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയിൽ ചോക്സിയുടെ അഭിഭാഷകർ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ആന്‍റിഗ്വയിൽ കഴിയുന്ന തന്നെ വീഡിയോ കോണ്‍ഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നും മെഹുൽ ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും. പഞ്ചാബ് നാഷണൽ ബാങ്ക് പണമിടപാട് തട്ടിപ്പു കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആന്‍റിഗ്വയിൽ എത്തുകയാണെങ്കിൽ ചോദ്യം ചെയ്യലുമായി സഹകരിക്കാനാണ് ചോക്സിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam