സുഷമ സ്വരാജിന്‍റെ അന്ത്യാഭിലാഷം നിറവേറ്റി മകള്‍ ബാന്‍സുരി

Published : Sep 28, 2019, 07:33 AM IST
സുഷമ സ്വരാജിന്‍റെ അന്ത്യാഭിലാഷം നിറവേറ്റി മകള്‍  ബാന്‍സുരി

Synopsis

ഹൃദയ സ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.   

ദില്ലി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയും ബിജെപിയുടെ വനിതാ നേതാവുമായിരുന്ന സുഷമ സ്വരാജ് അവസാനമായി സംസാരിച്ച വ്യക്തികളിലൊരാളായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിന് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചതിന് ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സുഷമ സാല്‍വെയെ വിളിച്ചത്.

കുല്‍ഭൂഷന് വേണ്ടി വാദിച്ചതിന് ഒരു രൂപ നാണയം വക്കീല്‍ ഫീസായി നല്‍കുമെന്നായിരുന്നു സുഷമ ഫോണിലൂടെ അറിയിച്ചത്. ഫീസ് സ്വീകരിക്കുന്നതിനായി തന്‍റെയടുക്കലേക്ക് വരാന്‍ സുഷമ ക്ഷണിക്കുകയും ചെയ്തു. വളരെ വികാരാധീനയായിട്ടായിരുന്നു സുഷമയുടെ ക്ഷണം. സുഷമയുടെ ക്ഷണം സാല്‍വെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ആഗ്രഹം സഫലമാകും മുമ്പേ സുഷമ ലോകത്തോട് വിട പറഞ്ഞു.

ഒടുവില്‍ സുഷമ സ്വരാജിന്‍റെ അന്ത്യാഭിലാഷം നിറവേറ്റിയിരിക്കുകയാണ് മകള്‍ ബാന്‍സുരി. തന്‍റെ അമ്മ നല്‍കാനിരുന്ന വക്കീല്‍ ഫീസ് ഒരു രൂപ നാണയം ബാന്‍സുരി സാല്‍വെക്ക് കൈമാറി. ഹൃദയ സ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാർ; പകുതിയോളം വിമാനങ്ങളിലും തകരാറുകൾ കണ്ടെത്തി, പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്
ഹോർമുസ് വഴി 4 എൽപിജി കപ്പലുകൾ കടന്നുപോയതായി വിദേശകാര്യ മന്ത്രാലയം, '​ഗൾഫ് മേഖലയിലെ ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കേണ്ടതില്ല'