
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയതിന് പിന്നാലെ ആര് മുഖ്യമന്ത്രിയാകുമെന്ന് ബിജെപിയില്‍ ചര്‍ച്ച സജീവം. മുതിര്‍ന്ന നേതാവ് വസുന്ധര രാജ സിന്ധ്യക്കൊപ്പം ജയ്പൂർ മുൻ രാജകുടുംബാംഗമായ ദിയാ കുമാരിയെയും പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണയും കൂറ്റന്‍ ജയമാണ് ദിയാകുമാരി നേടിയത്. ജയ്പൂർ നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായ മാൻ സിംഗ് രണ്ടാമന്റെ ചെറുമകളാണ് ദിയാകുമാരി. ജയ്പൂരിന്റെ മകൾ, തെരുവുകളിൽ നടക്കുന്ന രാജകുമാരി എന്നീ വിശേഷണങ്ങളോടെയാണ് ദിയ ഇക്കുറി വോട്ടുതേടാനിറങ്ങിയത്. ജനങ്ങൾക്കിടയിൽ ജനപ്രിയ രാഷ്ട്രീയക്കാരിയായി അവര്‍ മാറി.
2013ൽ ബിജെപിയിൽ ചേർന്ന ശേഷം മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും ദിയാ കുമാരി വിജയിച്ചു. 2013-ൽ സവായ് മധോപൂർ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, 5.51 ലക്ഷം വോട്ടിന്റെ ഏറ്റവും വലിയ വിജയത്തോടെ അവർ രാജ്‌സമന്ദിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ജയ്പൂരിലെ വിദ്യാനഗർ ഈസ്റ്റിൽ നിന്നാണ് മത്സരിച്ചത്. താന്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന് ദിയ കുമാരി പറഞ്ഞു. പക്ഷേ തീരുമാനം എടുക്കേണ്ടത് നേതൃത്വമാണെന്നും അവര്‍ പറയുകയും ചെയ്തു.
Read More.... 'പ്രകടനം നിരാശാജനകം, താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും'; തെലങ്കാനയ്ക്ക് നന്ദി പറയുന്നുവെന്നും ഖാര്‍ഗെ
ബിജെപി ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുജനങ്ങൾക്ക് അറിയാം. സ്ത്രീസുരക്ഷ ഉറപ്പാക്കുകയും യുവാക്കൾക്ക് ജോലി നൽകുകയും കർഷകരെ നന്നായി പരിഗണിക്കുകയും ചെയ്യുന്ന സർക്കാരാണ് അവർക്ക് വേണ്ടതതെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിൽ 199 സീറ്റുകളുള്ള നിയമസഭയിൽ 112 സീറ്റുകൾ നേടി ബിജെപി ശക്തമായ നിലയിലാണ്.