
ജയ്പൂര്‍: താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ ഷാഫിയ സുബൈര്‍. മേവ മുസ്ലീങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാൽ അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ രാമന്റെയും കൃഷ്ണന്റെയും പിൻമുറക്കാരാണെന്നും ആയിരുന്നു അവരുടെ വാക്കുകൾ.
മേവ സമുദായത്തിൽ നിന്നുള്ള ആളുകൾ അൽവാർ, ഭരത്പൂർ, നൂഹ് എന്നിവിടങ്ങളിലും ശ്രീകൃഷ്ണൻ ജനിച്ച മഥുരയുടെ ചില ഭാഗങ്ങളിലും താമസിക്കുന്നുണ്ട്. ഇവരുടെ വംശാവലിയുടെ ചെറു ചരിത്രം എനിക്കും കിട്ടി. തങ്ങൾ രാമന്റെയും കൃഷ്ണന്റെയും രക്തമാണ്. മതം മാറിയാൽ രക്തം മാറില്ല.
ഞങ്ങൾക്ക് രാമന്റെയും കൃഷ്ണന്റെയും രക്തം മാത്രമേ ഉള്ളൂ' എന്നും നിയമസഭയിൽ ചച്ചയ്ക്കിടെ അൽവാറിലെ രാംഗഢിൽ നിന്നുള്ള എംഎൽഎ ഷഫിയ സുബൈര്‍ പറഞ്ഞു. മേവാത്ത് പിന്നോക്ക പ്രദേശമാണെന്ന് വിശേഷിപ്പിച്ച ബിജെപി എംഎൽഎമാര്‍ക്കുള്ള മറുപടിയായിട്ടായിരന്നു ഷാഫിയയുടെ പ്രതികരണം. മേവക്കാര്‍ ക്രിമിനലുകളാണെന്നും പിന്നോക്കാവസ്ഥയിലുള്ളവരാണെന്നും പറയുന്നവര്‍ ഇക്കാര്യങ്ങൾ ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
Read more: ഏഴ് വയസുകാരനെ മുഖത്ത് ഭര്‍ത്താവ് സിഗരറ്റുകൊണ്ട് കുത്തി പൊള്ളിച്ചു, പരാതിയുമായി യുവതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam