
ന്യൂഡൽഹി: ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്. മെറ്റാ പ്ലാറ്റ്ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്കാണ് മെറ്റ മേധാവി ഇന്ത്യയിലെ പാർലമെന്റ് സമിതിയോട് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ട്.
പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതിനെക്കുറിച്ച് പ്രത്യേക പരാമർശം ഇല്ല.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള മെറ്റ പരസ്യങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സാങ്കേതിക തകരാർമൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് നേരത്തേ പാർലമെൻ്റ് സമിതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായി കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാനായി മെറ്റയുടെ ഉന്നതതല ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി. ഇവരുടെ കൂടിക്കാഴ്ച തുടരുന്നതിനിടെയാണ് സക്കർബർഗ് ഇന്ത്യയോട് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam