
ദിമാപുർ : നാഗാലാൻഡിലെ ദിമാപൂരിലെ ബർമ ക്യാമ്പിനടുത്തുള്ള യുണൈറ്റഡ് നോർത്ത് ബ്ലോക്കിലെ ഒരു ആക്രിക്കടയിൽ ഉണ്ടായ ബോംബുസ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. കടയിലേക്ക് എത്തിച്ചേർന്ന പഴയ ഇരുമ്പു സാധനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു ബോംബാണ് ആക്രിസാധനമെന്നു ധരിച്ച് ആക്രിക്കടക്കാരൻ കൂടത്തിന് അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചത്. അടിച്ചയുടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഒരു കുട്ടിയും, മൂന്നു യുവാക്കളും ഉൾപ്പെടും. ഇത് ഒരു ബോംബാണ് എന്ന വിവരം അറിയാതെയാണ് കടക്കാരൻ അതിനെ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കാത്തത്.
ഇതിനു സമാനമായ ഒരു സംഭവം കേരളത്തിലെ കണ്ണൂരിൽ നിന്ന് 1998 ഒക്ടോബറിൽ നടന്നിരുന്നു. അന്ന് ആക്രിപെറുക്കി നടന്ന അമാവാസി എന്ന ഒരു നാടോടിബാലൻ, ഏതോ പറമ്പിൽ നിന്ന് കിട്ടിയ ഒരു സ്റ്റീൽ ബോംബ് കടയിലേക്ക് കൊണ്ടുവന്നു. അവിടെ വെച്ച് ആ പത്രം അടിച്ചു ചളുക്കാൻ
ശ്രമിക്കുന്നതിനിടെ ആ ബോംബ് പൊട്ടിത്തെറിച്ചപ്പോൾ അന്ന് ആ ഏഴുവയസ്സുകാരന് നഷ്ടമായത് ഒരു കണ്ണും ഒരു കയ്യുമായിരുന്നു.
എന്നാൽ, അന്ന് ഈ കുട്ടിക്ക് അന്നത്തെ കണ്ണൂർ കളക്ടർ ആയിരുന്ന ജ്യോതിലാൽ ഐഎഎസ് വഴി തിരുവനന്തപുരത്തുള്ള ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ഏറ്റെടുത്തു, പഠിപ്പിക്കുകയും, സംഗീത കോളേജിൽ നിന്ന് ബി എ കർണാടിക് മ്യൂസിക് പഠിച്ച ശേഷം പൂർണചന്ദ്രൻ എന്ന് പെരുമാറിയ അന്നത്തെ ആ പയ്യൻ പിന്നീട് അതേ കോളേജിൽ തന്നെ എൽഡി ക്ലർക്ക് ആവുകയും ഒക്കെ ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam