
ബംഗളൂരു : ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നു വീണു. നിർമ്മാണത്തിലിരുന്ന തൂൺ ആണ് തകർന്ന് വീണത്. അപകടത്തിൽ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആർ ലെയൗട്ടിലാണ് അപകടം നടന്നത്. നിർമ്മാണത്തിലെ പാകപ്പിഴകൾ ആണ് അപകടത്തിന് കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്.
എയർപോർട്ടിലേക്ക് എക്സ്റ്റന്റ് ചെയ്തുകൊണ്ടുള്ള മെട്രോ നിർമ്മാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. കൊച്ചി മെട്രോ തൂണിന് വിള്ളലുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബെംഗളുരു മെട്രോ തൂൺ തകർന്നുവീണിരിക്കുന്നത്.
Read More : ബലക്ഷയമില്ല, അറ്റകുറ്റപ്പണി വേണ്ട; കൊച്ചി മെട്രോ തൂണിന് പുറത്തെ വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam